ന്യൂദൽഹി- നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വർഷത്തിൽ രണ്ടു തവണ നടത്താൻ ആലോചിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അതേസമയം, 2021ലെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീയതികൾ പ്രഖ്യാപിക്കാത്തതിനാൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് 2021ലെ നീറ്റ് പരീക്ഷ വർഷത്തിൽ രണ്ടു തവണ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് വ്യക്തമാക്കിയത്.