ന്യൂദല്‍ഹി-രാജ്യത്ത് പുതുതായി 11,067 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 1957 കേസുകള്‍ കൂടുതലാണിത്. 9110 കോവിഡ് ബാധയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മരണ സംഖ്യയും കൂടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേര്‍ കൂടി മരിച്ചതായി കേന്ദ്ര ആരോഗ്യം മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 78 ആയിരുന്നു മരണം.
രാജ്യത്ത് മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 10.85 ദശലക്ഷം കവിഞ്ഞു.
മൊത്തം കോവിഡ് രോഗികള്‍ 10,858,371 ആണെന്നും ഇതില്‍ 97.27 ശതമാനവും രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 10,561,608 പേരാണ് രോഗമുക്തി നേടിയത്. 13,087 പേരാണ് കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തത്.
മരണസംഖ്യ 1,55,252 ആയി. ലോകത്ത് കോവിഡ് കേസുകളില്‍ രണ്ടാം സ്ഥാനത്തും മരണനിരക്കില്‍ നാലാം സ്ഥാനത്തുമാണ് ഇന്ത്യ.