യാങ്കൂണ്‍- പട്ടാള ഭരണത്തിനെതിരെ മ്യാന്‍മറില്‍ ശക്തിപ്രാപിക്കുന്ന ജനകീയ പ്രക്ഷോഭം നേരിടാന്‍ പോലീസ് രംഗത്ത്.നിരോധനം ലംഘിച്ചു തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തലസ്ഥാനഗരമായ നയ്പിഡോയില്‍ റബര്‍ ബുള്ളറ്റ് ഏറ്റു 4 പേര്‍ക്കു പരുക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.ഫെബ്രുവരി ഒന്നിനാണു ഓങ് സാന്‍ സൂചിയുടെ സര്‍ക്കാരിനെ അട്ടിമറിച്ചു പട്ടാളം ഭരണം പിടിച്ചത്. കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു അട്ടിമറി. പുതിയ തെരഞ്ഞെടുപ്പു നടത്തിയശേഷം വിജയികള്‍ക്ക് അധികാരം കൈമാറുമെന്ന് കഴിഞ്ഞ ദിവസം ടിവി പ്രസംഗത്തില്‍ പട്ടാള ഭരണാധികാരി ജനറല്‍ മിന്‍ ഓങ് ലെയ്ങ് പറഞ്ഞെങ്കിലും തീയതി വ്യക്തമാക്കിയില്ല.