ന്യൂയോര്‍ക്ക്- യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി 2006 ലുണ്ടായ ലൈംഗിക ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി വിവാദ പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സ്.
ജീവിതത്തില്‍ ഏറ്റവും ശപിക്കപ്പെട്ട 90 സെക്കന്‍ഡായിരുന്നു അതെന്നും സ്വയം വെറുപ്പിച്ച ആ നിമിഷങ്ങളില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് ആലോചിച്ചതെന്നും പോണ്‍ താരം പറയുന്നു.
സംഭവം മറച്ചുവെക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന വെളിപ്പെടുത്തിലനെ തുടര്‍ന്ന് ട്രംപിന്റെ അറ്റോണിയായിരുന്ന മൈക്കല്‍ കോഹനെ ഫെഡറല്‍ ജയിലിലെത്തിച്ചിരുന്നു.
പ്രസിഡന്റിനൊടൊപ്പം നിന്ന് പിന്നീട് അദ്ദേഹത്തിന്റെ വിമര്‍ശകരിലൊരാളായി മാറിയ കോഹന്‍ ഇപ്പോള്‍ പോണ്‍ താരവുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവരികയാണ്.
തന്റെ മിയ കള്‍പയെന്ന പോഡ്കാസറ്റിലെ ഏറ്റവും പുതിയ എപ്പിസോഡിലാണ് കോഹന്‍ പോണ്‍ താരവുമായി അഭിമുഖം നടത്തിയത്.