രണ്ടാം വിവാഹം വഞ്ചനയല്ല, ഭൂരിഭാഗം പുരുഷന്മാരും കൊതിക്കുന്നു; വനിതാ സൈക്കോളജിസ്റ്റ് വിവാദത്തില്‍-video

മസ്‌കത്ത്- ഭാര്യയുടെ സമ്മതമില്ലാതെ പുതിയ വിവാഹം നടത്തുന്നത് വഞ്ചനയല്ലെന്നും ആദ്യ ഭാര്യയുടെ എതിര്‍പ്പ് അധികകാലം നിലനില്‍ക്കില്ലെന്നും അഭിപ്രായപ്പെട്ട വനിതാ സൈക്കോളജിസ്റ്റ്  നദ അല്‍ അത്രഷ് വിവാദത്തില്‍.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവയാണ് ഇക്കാലത്ത് രണ്ടാമതൊരു വിവാഹം നടത്തുന്ന പുരുഷന്‍ ധീരമായ നടപടിയാണ് കൈക്കൊള്ളുന്നതെന്ന് ഒമാനിലെ സൈക്കൊളജി വിദഗ്ധ  അഭിപ്രായപ്പെട്ടത്. എന്നാല്‍ ധാരാളം വനിതകള്‍ ഇവരുടെ അഭിപ്രയത്തെ ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നു. ഇത് അടിമത്തമാണെന്നും പുരുഷന് കീഴ്‌പ്പെടലാണെന്നുമാണ് പ്രധാന വിമര്‍ശം. അതേസമയം നദയുടെ അഭിപ്രായത്തെ പിന്തുണച്ച് പുരുഷന്മാരും രംഗത്തുണ്ട്.
തുടക്കത്തില്‍ ആദ്യ ഭാര്യ വിഷമിക്കുകയും ഭര്‍ത്താവ് വഞ്ചിച്ചെന്ന് ആരോപിക്കുകയും ചെയ്യും. ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുകയും വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്യും. എന്നാല്‍ ഈ എതിര്‍പ്പ് ആറുമാസമോ കൂടിയാല്‍ രണ്ടു വര്‍ഷമോ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും നദ പറഞ്ഞു.
സൈക്കോളജിക്കല്‍ ഗവേഷണ പ്രകാരം 70 ശതമാനം പുരുഷന്മാരും രണ്ടാമതൊന്ന് കൊതിക്കുന്നവരു സ്ത്രീകള്‍ക്കിടയില്‍ വൈവിധ്യം ആഗ്രഹിക്കുന്നവരുമാണ്. ലൈംഗിക തൃഷ്ണ തന്നെയാണ് ഇതിന്റെ അടിസ്ഥാനം.
വിവാഹം പുരുഷന്റെ ഉത്തരവാദിത്തമാണെന്നും സ്ത്രീയുടേതല്ലെന്നും അവര്‍ പറഞ്ഞു. ഭാര്യയുടെ എല്ലാ ചുമതലകളും ഏറ്റെടുക്കാന്‍ പുരുഷന് സാധിക്കണം. ഇക്കാലത്ത് ആദ്യ ഭാര്യയുടെ ചുമതലകളും ചെലവും തന്നെ ഏററെടുക്കാന്‍ പുരുഷന് സാധിക്കുന്നില്ല. ഇതിനര്‍ഥം രണ്ടു ഭാര്യമാരുടേയും ചെലവുകള്‍ വഹിക്കാന്‍ ശേഷിയുള്ളവര്‍ മാത്രമേ രണ്ടാമതൊരു വിവാഹം ചെയ്യാന്‍ പാടുള്ളൂ എന്നാണ്- നദ അല്‍ അത്രാഷ് പറഞ്ഞു.

 

Latest News