കോഴിക്കോട്- കാലടി സർവകലാശാലയിലെ മലയാളം അസി. പ്രൊഫസർ തസ്തികയിലേക്കുള്ള നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച് വൈസ് ചാൻസലർക്ക് കത്തയച്ച സബ്ജക്ട് വിദഗ്ധരിൽ ഒരാളായ ഡോ. ടി. പവിത്രൻ പരാതിയിൽ നിന്ന് പിൻമാറി. പിൻമാറിയെന്ന് കാണിച്ച് ഇദ്ദേഹം വൈസ് ചാന്‍സലർക്ക് കത്തയക്കുകയായിരുന്നു. കത്ത് ലഭിച്ചതായി വി.സി സ്ഥിരീകരിച്ചു.
വിഷയ വിദഗ്ധർക്കാണ് നിയമനത്തിൽ അധികാരമെന്ന് കരുതിയാണ് വിയോജനമറിയിച്ചതെന്നാണ് ഡോക്ടർ പി. പവിത്രന്‍റെ വിശദീകരണം.
ഡോ. ഉമര്‍തറമേല്‍, ഡോ. ടി. പവിത്രന്‍, ഡോ. കെ.എം. ഭരതന്‍ എന്നിവരായിണ് ഇന്‍റർവ്യൂ ബോഡിലുണ്ടായിരുന്ന സബ്ജക്ട് വിദഗ്ധർ. തങ്ങൾ നൽകിയ റാങ്ക് പട്ടിക അട്ടിമറിച്ചുവെന്നും വൈസ് ചാന്‍സലർക്ക് പരാതി നല്‍കിയെന്നും ഡോ. ഉമര്‍തറമേല്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.