ന്യൂദല്‍ഹി-പ്രതിപക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമര്‍ശനം.നന്ദിപ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ചത് ഉചിതമായില്ല. പ്രസംഗം ബഹിഷ്‌ക്കരിച്ചവര്‍ക്ക് അത് ചര്‍ച്ച ചെയ്യേണ്ടി വന്നു. സന്ദേശം അത്രത്തോളം ശക്തമായിരുന്നുവെന്നും മോഡി വ്യക്തമാക്കി.കോവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടി. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമെന്ന് ലോകം ഭയന്നിരുന്നു. ഇതൊരു വ്യക്തിയുടെ വിജയമല്ല, ഹിന്ദുസ്ഥാന്റെ വിജയമാണ്. ഇന്ത്യ സ്വയം പര്യാപ്തതയുടെ പാതയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കര്‍ഷകരുമായി പലവട്ടം ചര്‍ച്ച നടത്തി. എന്നാല്‍ കൃഷിമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമില്ല. ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടുകയാണ്. സമരം എന്തിന് വേണ്ടിയെന്ന് നിശ്ചയമില്ല. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഒപ്പമുണ്ട്. കര്‍ഷക സമരത്തിന്റെ മൂലകാരണം കണ്ടെത്തണം. സമരം എന്തിന് വേണ്ടിയാണെന്ന് ആരും പറയുന്നില്ല. കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത പ്രതിപക്ഷം അതിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നില്ലെന്നും മോഡി രാജ്യസഭയില്‍ പറഞ്ഞു.കോണ്‍ഗ്രസ് പഴയ നിലപാടുകളില്‍ നിന്ന് യുടേണ്‍ എടുക്കുകയാണ്. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.