ഭുവനേശ്വര്‍- ഒഡീഷയില്‍ വികലാംഗര്‍ക്കുള്ള പരിശീലന കേന്ദ്രം സെക്‌സ് റാക്കറ്റ് കേന്ദ്രമാക്കിയ സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. പാലാസ്പള്ളി പ്രദേശത്തെ ദിവ്യംഗ് പരിശീലന കേന്ദ്രത്തിന്റെ സെക്രട്ടറിയും രണ്ട് സ്ത്രീകളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. നേരത്തെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെന്ററിന്റെ സെക്രട്ടറിയാണ് മുഖ്യപ്രതിയെന്ന് ഭുവനേശ്വര്‍ ഡി.സി.പി യു.എസ് ദാഷ് പറഞ്ഞു. വികലാംഗരായ സ്ത്രീകളും ഇവടെ ചൂഷണം ചെയ്യപ്പെട്ടിരുന്നു. കട്ടക്കില്‍നിന്നുളള ഒരു സ്ത്രീയാണ് ഇവിടെ സെക്‌സ് വ്യാപാരത്തിനായി സ്ത്രീകളെ ഏര്‍പ്പാടാക്കിയിരുന്നത്. ഭുവനേശ്വറില്‍ ഒരു ഏജന്റും പ്രവര്‍ത്തിച്ചു. സെക്‌സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട നേരത്തെ പരിശീലകയാണ് അറസ്റ്റിലായിരുന്നത്.
ഇവിടെ നടക്കുന്ന അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ അന്വേഷണം ആരംഭിച്ചത്.