ന്യൂദല്‍ഹി- ഫോട്ടോ ഷൂട്ടിനിടെ മണവാട്ടിയെ സ്പര്‍ശിച്ച ഫോട്ടോഗ്രാഫറെ വരന്‍ തലക്കടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ട്വിറ്റര്‍ ഉപയോക്താവ് രേണുക മോഹന്‍ പങ്കുവെച്ച വിഡിയോ ഇന്റര്‍നെറ്റില്‍ പറപറക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ ഇത് കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്.
വരനെ മാറ്റിനിര്‍ത്തി വധുവിന്റെ മുഖം പിടിച്ച് ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്തതോടെയാണ് സംഗതി വഷളായത്. ദേഷ്യം വന്ന വരന്‍ ഫോട്ടോഗ്രാഫറുടെ തലയ്ക്കുപിറകിലായി ശക്തിയായി അടിക്കുകയായിരുന്നു.
എന്നാല്‍ ഇത് കണ്ട വധു ഞെട്ടുന്നതിനു പകരം വലിയ തമാശ സംഭവിച്ച മട്ടില്‍ നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു. ഇത് കണ്ട് വരനും ഫോട്ടോഗ്രാഫറു ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്.
I just love this Bride pic.twitter.com/UE1qRbx4tv
— Renuka Mohan (@Ease2Ease) February 5, 2021