ലഖ്‌നൗ-: 49 കേസുകള്‍ തെളിയിച്ച പോലീസ് നായയ്ക്കുവേണ്ടി പ്രതിമ നിര്‍മിച്ച് യു.പി പോലീസ്. മുസാഫര്‍നഗര്‍ പോലീസാണ് 2020ല്‍ വിടവാങ്ങിയ എഎസ്പി ടിങ്ങ്കി എന്ന പോലീസ് നായയുടെ പ്രതിമ നിര്‍മിച്ചത്.സേനയില്‍ പ്രവര്‍ത്തിച്ച ആറുവര്‍ഷത്തിനിടയ്ക്ക് 49 കേസുകള്‍ തെളിയിക്കാന്‍ സഹായിച്ചതിന്റെ ആദരസൂചകമായാണ് പ്രതിമ നിര്‍മിച്ചത്.