ചെന്നൈ-ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ യുവതിക്ക് മറ്റൊരു പ്രണയം ഉണ്ടാകുകയും വിവാഹ നിശ്ചയം കഴിയുകയും ചെയ്തതറിഞ്ഞ് മുന്‍ കാമുകന്‍ യുവതിയേയും മാതാവിനേയും കൊലപ്പെടുത്തി. ചെന്നൈയില്‍ ഇന്നു പുലര്‍ച്ചെയാണ് 26കാരിയേയും 45വയസുള്ള യുവതിയുടെ മാതാവിനെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം 31കാരനായ യുവാവും ആത്മഹത്യ ചെയ്തത്.
ഏഴുവര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ പിതാവിന്റെ മരണത്തേതുടര്‍ന്ന് യുവതിക്ക് പിതാവിന്റെ ജോലികിട്ടുകയും ജോലിസ്ഥലത്തെ മറ്റൊരാളുമായി പ്രണയത്തിലാകുകയുമായിരുന്നു. പിന്നീട് ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് മുന്‍കാമുകന്‍ യുവതിയെയും മാതാവിനെയും കൊലപ്പെടുത്തിയത്.