ആദിലാബാദ്- തെലങ്കാനയിലെ ആദിലാബാദില്‍ എ.ടി.എമ്മിലെ കാഷ് ബോക്‌സ് കവര്‍ച്ച ചെയ്തു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദിലാബാദ് ടൗണിലുള്ള എ.ടി.എമ്മിലാണ് കവര്‍ച്ച നടന്നത്.
കവര്‍ച്ചക്കാരില്‍ ഒരാള്‍ മെഷീന്‍ കയര്‍കെട്ടി വലിക്കുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയില്‍നിന്ന് ലഭിച്ചു. കാഷ് ബോക്‌സില്‍ 20 നും 25 ലക്ഷത്തിനുമിടയില്‍ പണം ഉണ്ടാകുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. മെഷീന്‍ തകര്‍ത്ത് കാഷ് ബോക്‌സ് കൈക്കലാക്കിയ സംഘം മറ്റു ഭാഗങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചു.
നാലു പേര്‍ ടവേര എസ്.യു.വിയില്‍ യാത്ര ചെയ്യുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വികളില്‍നിന്ന് ലഭിച്ചതായി ആദിലാബാദ് ഡി.എസ്.പി വെങ്കടേശ്വര്‍ റാവു പറഞ്ഞു. സമീപത്തെ ഒരു ജ്വല്ലറി ഷോപ്പില്‍ കവര്‍ച്ചാശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.