ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍നിന്ന് സ്‌കൂളുകളെ തടഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് അധികൃതരുടെ തീരുമാനം.
പൗരാവകാശ പ്രവര്‍ത്തകര്‍ പുതിയ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും മുസ്്‌ലിംകളല്ലാത്ത വിദ്യാര്‍ഥിനികള്‍ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നതിന് നിര്‍ബന്ധിതരാാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മതവേഷം വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്നും സ്‌കൂളുകള്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി നദീം മകരിം പറഞ്ഞു. മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.