ശ്രീനഗര്‍- രണ്ട് വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ഉടനീളം 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം കഴിഞ്ഞ രണ്ട് വര്‍ഷമായി വിവിധയിടങ്ങളില്‍ തുടര്‍ന്ന് വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ നീക്കിയത്. ജമ്മു കശ്മീരില്‍ 4 ജി മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിസ് കന്‍സാല്‍ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും കേന്ദ്രഭരണ പ്രദേശത്ത് 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചത് സ്ഥിരീകരിച്ചു, '4 ജി മുബാറക്! 2019 ഓഗസ്റ്റിനുശേഷം ഇതാദ്യമായി എല്ലാ ജമ്മു കശ്മീരികള്‍ക്ക് 4 ജി മൊബൈല്‍ ഡാറ്റ ഉണ്ടായിരിക്കും. ഒരിക്കലും ഇല്ലാത്തിനേക്കാളും നല്ലത് വൈകി വരുന്നതാണ്-ഒമര്‍ അബ്ദദുള്ള ട്വീറ്റ് ചെയ്തു.