ജിദ്ദ- സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് തവക്കല്‍നാ ആപ് ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പുറമെ വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് തവക്കല്‍നാ ആപ് വഴി ഹെല്‍ത്ത് സ്റ്റാറ്റസ് കാണിക്കണമെന്ന നിബന്ധന കര്‍ശനമാക്കിയതിനു പിന്നാലെയാണ് ആപ്ലിക്കേഷനില്‍ സാങ്കേതിക തകരാറുണ്ടായത്.
ഇന്നലെ എസ്.എം.എസ് വഴിയാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യ നില അറിയിച്ചത്. ഇന്നു അര്‍ധരാത്രി വരെ ഉപയോഗിക്കാവുന്ന സ്റ്റാറ്റസാണ് അയച്ചത്. പേരും ഇഖാമ നമ്പറും ഉള്‍ക്കൊള്ളുന്ന സന്ദേശത്തില്‍ കോവിഡുമായി ബന്ധപ്പെട്ട സ്റ്റാറ്റസാണ് അറിയിച്ചത്.
കോവിഡ് ബാധിതനല്ലെന്ന സ്റ്റാറ്റസ് കാണിച്ചാല്‍ മാത്രമേ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ പ്രവേശനം നല്‍കുന്നുള്ളൂ.