Sorry, you need to enable JavaScript to visit this website.

ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്റെ  ബോസെന്ന് എന്‍ഫോഴ്‌സ്‌മെന്റ

ബംഗളൂരു- ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്റെ ബോസെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തും ചെയ്യും, അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയതായും എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ജൂണില്‍ ലഹരി പാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളായ ബിനീഷ് ഉള്‍പ്പടെയുള്ളവര്‍ ചര്‍ച്ച നടത്തി. കരാര്‍ ലഭ്യമാക്കാന്‍ ബിനീഷിന് 3 മുതല്‍ 4 ശതമാനം വരെ കമ്മീഷന്‍ ഓഫര്‍ ചെയ്തതായി മറ്റുള്ളവര്‍ മൊഴി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
 

Latest News