നോയിഡ- ഷോപ്പിംഗ് മാളിലെ സ്പാ സെന്ററുകള്‍ കേന്ദ്രീകരിച്ച് ഉപയോക്താക്കളെ കണ്ടെത്തിയിരുന്ന സെക്‌സ് റാക്കറ്റ് തകര്‍ത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും 14 സ്ത്രീകളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
വേഷം മാറിയ പോലീസുകാര്‍ ഉപഭോക്താക്കളെന്ന വ്യേജനയാണ് റെയ്ഡ് നടത്തിയതെന്ന് നോയിഡ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.രാജേഷ് പറഞ്ഞു. സെക്ടര്‍ 18 ലെ വേവ് ഷോപ്പിംഗ് മാളിലാണ് വിവിധ നിലകളിലായി സ്പാ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ കേന്ദ്രങ്ങളിലേക്ക് ഉപയോക്താക്കള്‍ വേശ്യകളെ തേടിയാണ് വരുന്നതെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
മാളില്‍ പ്രവര്‍ത്തിക്കുന്ന 12 സ്പാ സെന്ററുകളിലും പോലീസുകാര്‍ ഉപഭോക്താക്കളായി ചെന്നിരുന്നു. ഏതാനും കേന്ദ്രങ്ങളില്‍നിന്നാണ് വേശ്യാവൃത്തി പിടികൂടിയത്.
രക്ഷപ്പെടുത്തിയ 14 സ്ത്രീകളെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. സ്പാ സെന്ററിന്റെ ഉടമയും നാല് ഉപഭോക്താക്കളുമാണ് അറസ്റ്റിലായത്. നോയിഡയില്‍ ഇത്തരത്തില്‍ ഇനിയും സെക്‌സ് വ്യാപാരം നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.