വാഷിംഗ്ടണ്‍- കര്‍ഷകരുടെ മനുഷ്യാവകാശങ്ങളെ പിന്തുണച്ചതിനു കിട്ടിയ പ്രതികരണത്തില്‍ ഞെട്ടി യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്.
കത്തിക്കുന്നതിനു മുമ്പ് ഹിന്ദു ഐക്യമുന്നണി പ്രവര്‍ത്തകര്‍ തന്റെ ഫോട്ടോ പിടിച്ചു നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് അവരുടെ പ്രതികരണം.
ഇന്ത്യന്‍ കര്‍ഷകരുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചെയ്തത്. അതിനുള്ള പ്രതികരണം നോക്കൂ എന്നാണ് മീനാ ഹാരിസ് നല്‍കിയ കമന്റ്.