മുംബൈ- തുടര്‍ച്ചയായി നാലാം ദിവസവും ഇന്ത്യയില്‍ സ്വര്‍ണ വില താഴോട്ട്. ബജറ്റില്‍ സ്വര്‍ണത്തന് കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനെ തുടര്‍ന്നാണ് വില ഇടിഞ്ഞു തുടങ്ങിയത്.
പത്ത് ഗ്രാം സ്വര്‍ണത്തിന് നാല് ദിവസത്തിനിടെ 2000 രൂപ കുറഞ്ഞ് വില 47,400 രൂപയിലെത്തി.
ബജറ്റിനു ശേഷം വെള്ളി വിലയും ഇടിയുകയാണ്. 6500 രൂപയിലേറെ കുറഞ്ഞ് കിലോക്ക് 67,840 രൂപയിലെത്തി.
കേരളത്തില്‍ ഇന്ന് (വ്യാഴം) 22 കാരറ്റ് പവന്റെ വില 35,580 ആണ്. ഇന്നലെ 35,800 ആയിരുന്നു.