Sorry, you need to enable JavaScript to visit this website.

നിയന്ത്രണങ്ങളുടെ വിജയം; സൗദിയില്‍ തീര്‍ഥാടകരില്‍ കോവിഡ് കേസുകളില്ല

റിയാദ്- ഉംറ തീര്‍ഥാടകരിലോ മദീനയില്‍ പ്രവാചകന്റെ പള്ളി സന്ദര്‍ശിച്ചവരിലോ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കിയതിനാലാണ് ഉംറ തീര്‍ഥാടനത്തെ കോവിഡ് മുക്തമാക്കാന്‍ സാധിച്ചതെന്ന് ഇരുഹറമുകളുടേയും ജനറല്‍ പ്രസിഡന്‍സി മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.
കോവിഡ് വ്യാപന വേളയില്‍ ഇരു ഹറമുകളിലും സ്വീകരിച്ച വിജയകരമായ നടപടികളെ കുറിച്ച് അദ്ദേഹം സെമിനാറില്‍ വിശദീകരിച്ചു. ഹജ്, ഉംറ,വിസിറ്റ് ഗവേഷണത്തിനായുള്ള ഇരുപതാമത് സയിന്റിഫിക് ഫോറത്തന്റെ ഭാഗമായിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഇന്ത്യയില്‍ 12,899 പേര്‍ക്ക് കൂടി കോവിഡ്; 107 മരണം

സൗദിയില്‍ റെസ്‌റ്റോറന്റുകളില്‍ പത്ത് ദിവസത്തേക്ക് പാര്‍സല്‍ മാത്രം

 

 

 

   

Latest News