വാഷിംഗ്ടണ്‍- ഇന്ത്യയിലെ കര്‍ഷക പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് യു.എസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ മാസങ്ങളായി കര്‍ഷകര്‍ തുടരുന്ന സമരത്തിന് ആഗോള തലത്തില്‍ പിന്തണ ശക്തമാകുന്നതിനിടെയാണ് അമേരിക്കയുടെ പ്രതികരണം.
സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്ന് പറഞ്ഞ വിദേശകാര്യ വക്താവ് ഇന്ത്യയില്‍ കര്‍ഷക സമരത്തെ നേരിടുന്നതിന് ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയ വിലക്കിനേയും അപലപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇന്റര്‍നെറ്റ് തടസ്സമില്ലാതെ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് വക്താവ് പറഞ്ഞു.
ആഗോളതലത്തില്‍ കര്‍ഷക സമരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്ന പ്രചാരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
കര്‍ഷകസമരം നേരിടുന്ന രീതിയെ വിമര്‍ശിച്ചുവെങ്കിലും ഇന്ത്യയുടെ വിപണി മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ അമേരിക്ക സ്വാഗതം ചെയ്തു.