Sorry, you need to enable JavaScript to visit this website.

ഗുജറാത്തിൽ കോൺഗ്രസ്  ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ഹർദികുമായി ധാരണയിലെത്തിയെന്ന് കോൺഗ്രസ്, പ്രഖ്യാപനം ഇന്ന്
അഹമ്മദാബാദ്- അടുത്ത മാസം ഒമ്പതിന് നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺ ഗ്രസ് ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു. പത്രികാ സമർപ്പണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കേയാണ് കോൺഗ്രസ് പട്ടിക പ്രസിദ്ധീകരിച്ചത്.  അതേസമയം, ബി.ജെ.പി ഇതിനകം രണ്ട് പട്ടികകൾ പുറത്തുവിട്ടുകഴിഞ്ഞു. 
പാർട്ടിയിലെ ഗ്രൂപ്പിസവും ചേരിപ്പോരും ഒപ്പം ജാതി സന്തുലനത്തിന്റെ പ്രശ്‌നങ്ങളും പട്ടേൽ സമുദായ ഗ്രൂപ്പിന്റെ സമ്മർദങ്ങളുമൊക്കെയായി കോൺഗ്രസ് വിഷമവൃത്തത്തിലാണ്. മുൻ തവണകളെ അപേക്ഷിച്ച് കോൺഗ്രസ് വലിയ പ്രതീക്ഷയർപ്പിക്കുന്ന തെരഞ്ഞെടുപ്പിൽ പക്ഷെ കാര്യങ്ങൾ അത്ര സുഗമമായല്ല മുന്നേറുന്നത്.
അതിനിടെ, ഹർദിക് പട്ടേലുമായുള്ള ചർച്ചകൾ ഫലപ്രദമായെന്നും ധാരണയിലെത്തിയെന്നും കോൺഗ്രസ് അറിയിച്ചു. ഇന്ന് ഹർദിക് പട്ടേൽ തന്നെ ഇക്കാര്യം പ്രഖ്യാപിക്കും. സംവരണ കാര്യം, തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം എന്നീ കാര്യങ്ങളിലാണ് ധാരണ.ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഹർദിക് പട്ടേലിന്റെ പാർട്ടി ആവശ്യപ്പെടുന്നത് 20 സീറ്റുകളാണ്. അൽ പേഷ് താക്കൂറിന്റെ ഒബിസി വിഭാഗം 12 സീറ്റുകളും ആവശ്യപ്പെടുന്നു. താക്കൂർ ഈയിടെ കോൺഗ്രസിൽ ചേർന്നിരുന്നു. എന്നാൽ ഇത്രയും സീറ്റുകൾ പങ്കുവെച്ചാൽ പിന്നെ കോൺഗ്രസിന് തങ്ങളുടെ പല പ്രാദേശിക നേതാക്കളേയും ഒഴിവാക്കേണ്ടിവരും. ഇത് തെരഞ്ഞെടുപ്പ് രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. 
ഇതിനൊപ്പമാണ് സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പിസവും വടംവലിയും. ഇതും സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകുന്നത് വൈകിപ്പിച്ചു. എല്ലാ സിറ്റിംഗ് എം.എൽ. എ മാർക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. സ്വന്തം സ്ഥാനാർഥികൾക്ക് സീറ്റ് വാങ്ങിക്കൊടുക്കാൻ മുതിർന്ന നേതാക്കൾ തീവ്രശ്രമത്തിലാണ്. മറുവശത്ത് രണ്ട് ലിസ്റ്റുകളിലായി 106 സ്ഥാ നാർഥികളെ ബി.ജെ.പി ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മൊത്തം 182 സീറ്റുകളാണ് ഗുജറാത്ത് നിയമസഭയിലുള്ളത്. 89 മണ്ഡലങ്ങളിൽ ഒമ്പതിനും 93 മണ്ഡലങ്ങളിൽ 14 നുമാണ് വോട്ടെടുപ്പ്. നാളെയാണ് ആദ്യഘട്ട പത്രികാസമർപ്പണത്തിനുള്ള അവസാന തീയതി. സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ചർച്ചകളിൽ പങ്കെടുക്കുന്ന ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. പട്ടീദാർ വിഭാഗക്കാർക്ക് നൽകേണ്ട സീറ്റുകളെക്കുറിച്ചുള്ള തർക്കമാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകിച്ച തെന്നും അദ്ദേഹം പറഞ്ഞു. ഒബിസി വിഭാഗത്തിൽ പട്ടേലുമാർക്ക് സംവരണം നൽകണമെന്ന കാര്യം കോൺഗ്രസ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഹർദിക് പട്ടേൽ ഉയർ ത്തിയിട്ടുണ്ട്. മുതിർന്ന കോൺ ഗ്രസ് നേതാവ് കപിൽ സിബലാണ് പട്ടീദാർ നേതാക്കളുമായുള്ള ചർച്ചകൾ നയിക്കുന്നത്. സംവരണ പ്രശ്‌നത്തിൽ മൂന്ന് മാർഗങ്ങൾ സിബൽ മു ന്നോട്ടുവെച്ചിരുന്നു. 
 

Latest News