Sorry, you need to enable JavaScript to visit this website.

പി.കെ കുഞ്ഞാലിക്കുട്ടിഎം.പി സ്ഥാനം രാജിവച്ചു

ന്യൂദൽഹി- മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് എം.പി സ്ഥാനം ഒഴിയുന്നത്. മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയത്. തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചത്.   

ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജികത്ത് നൽകിയത്. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പമെത്തിയാണ് വൈകുന്നേരം കുഞ്ഞാലികുട്ടി രാജി സമർപ്പിച്ചത്.

Latest News