ഇസ്ലാമാബാദ്-മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ സിന്ധ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി.
പ്രതി അഹ്മദ് ഉമര്‍ സഈദ് ശൈഖിനെ മരണസെല്ലില്‍നിന്ന് മാറ്റി രണ്ടു ദിവസത്തേക്ക് പൊതു സെല്ലില്‍ പാര്‍പ്പിക്കണമെന്നും തുടര്‍ന്ന് സര്‍ക്കാര്‍ റസ്റ്റ് ഹൗസിലേക്ക് മാറ്റണമെന്നും ജസ്റ്റിസ് ഉമര്‍ അത്ത ബണ്ട്യാല്‍ ഉത്തരവിട്ടു.
അഹ് മദ് ശൈഖ് സാധാരണ കുറ്റവാളിയല്ലെന്നും ഭീകരപ്രവര്‍ത്തനങ്ങളുടെ സൂത്രധാരനാണെന്നും അറ്റോര്‍ണി ജനറല്‍ അഹ്്മദ് ശൈഖ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ ജസ്റ്റിസ് ബണ്ട്യാല്‍ ആവശ്യപ്പെട്ടു. ഈ ആരോപണങ്ങളില്‍ കഴിഞ്ഞ 18 വര്‍ഷമായി എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് ജസ്റ്റിസ് സജ്ജാദ് അലി ഷാ ആരാഞ്ഞു.
ഉമര്‍ ശൈഖിനേയും മറ്റു പ്രതികളേയും തടവില്‍ പാര്‍പ്പിക്കുമ്പോള്‍ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.