അമൃത്സർ- അകാലിദൾ നേതാവിന്റെ വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. പഞ്ചാബിലെ ജലാലാബാദിൽ ഇന്ന് രാവിലെയാണ് സംഭവം. കോൺഗ്രസ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിർത്തത് എന്നാണ് അകാലിദൾ ആരോപണം. അകാലിദൾ നേതാവ് സുഖ്ബിർ ബാദലിന് അകമ്പടി സേവിച്ച വാഹനത്തിന് നേരെയാണ് അക്രമണമുണ്ടായത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്ഥാനാർഥികൾക്കൊപ്പം പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ബാദലിന്റെ വാഹനത്തിന് നേരെ കല്ലേറുമുണ്ടായി.