ന്യൂദൽഹി- കർഷക പ്രതിഷേധം നേരിടാൻ റോഡുകളിൽ ഇരുമ്പാണി സ്ഥാപിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതിലുകളല്ല, കെട്ടിടങ്ങളാണ് പണിയേണ്ടതെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ട്വീറ്റ് ചെയ്തു. ദൽഹി പോലീസ് റോഡുകളിൽ സ്ഥാപിച്ച ആണികളുടെയും ഇരുമ്പുവേലികളുടെയും ചിത്രങ്ങളും രാഹുൽ പങ്കുവെച്ചു.
കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. കർഷക സമരം നടക്കുന്ന ദൽഹി അതിർത്തി പ്രദേശങ്ങളായ സിംഗു, തിക്രി, ഗാസിപ്പൂർ മേഖലകളിൽ ഇന്നുച്ച വരെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഗാസിപ്പൂരിൽ കർഷകരുടെ ട്രാക്ടറുകൾ കടന്നു വരാതിരിക്കാൻ റോഡിന് നടുവിൽ കൂർത്ത കമ്പികൾ കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചു. ബാരിക്കേഡുകൾക്ക് പുറമേ കൂറ്റൻ കോൺക്രീറ്റ് കട്ടകളും മുള്ളു വേലികളും നിരത്തിയാണ് കർഷകരുടെ വരവ് തടയാൻ പോലീസ് ശ്രമങ്ങൾ നടത്തുന്നത്.
GOI,
— Rahul Gandhi (@RahulGandhi) February 2, 2021
Build bridges, not walls! pic.twitter.com/C7gXKsUJAi