Sorry, you need to enable JavaScript to visit this website.

പ്രായപൂര്‍ത്തിയാവാത്ത ബാലികയെ തുടര്‍ച്ചയായി  പീഡിപ്പിച്ച സംഭവത്തില്‍ എട്ട്  പേര്‍ അറസ്റ്റില്‍ 

ബംഗളുരു- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ച് മാസത്തോളം തുടര്‍ച്ചയായി 17 പേര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ചിക്കമംഗ്ലൂരിലാണ് 15കാരിയെ ബലാത്സംഗം ചെയ്യുകയും കൈമാറുകയും ചെയ്തത്. അറസ്റ്റ് ചെയ്ത എട്ട് പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയും ഉള്‍പ്പെടുന്നു. ഇവരാണ് കേസില്‍ പ്രധാന പ്രതി. ജില്ലാ ശിശുക്ഷേമ വകുപ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജനുവരി 30നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രഷിംഗ് യൂണിറ്റ് ജോലി ചെയ്യുന്ന പെണ്‍കുട്ടി ഗിരീഷ് എന്നയാളുമായി സൗഹൃദത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിപ്പിച്ചു. പെണ്‍കുട്ടിയുടെ നമ്പര്‍ അഭി എന്നയാള്‍ക്ക് നല്‍കുകയും അയാളും കുട്ടിയെ ബലാത്സംഗം ചെയ്യുകയുമുണ്ടായി. ഇയാള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതുവച്ച് ഭീഷണിപ്പെടുത്തി സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചുപോയ പെണ്‍കുട്ടി മുഖ്യപ്രതിയായ ബന്ധുവിന്റെ കൂടെയായിരുന്നു താമസം. സ്ത്രീയ്ക്ക് കുട്ടി നിരന്തരമായി ബലാത്സംഗം ചെയ്യപ്പെടുന്നത് അറിയാമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. അഭി, ഗിരീഷ്, വികാസ്, മണികണ്ഠ, സമ്പത്ത്, അശ്വദ്ഗൗഡ, രാജേഷ്, അമിത്, സന്തോഷ്, ദീക്ഷിദ്, സന്തോഷ്, നിരഞ്ജന്‍, നാരായണ ഗൗഡ, യോഗേഷ്, എംജിആര്‍ ക്രഷര്‍ ഉടമ, പെണ്‍കുട്ടിയുടെ ബന്ധു എന്നിവരാണ് തിരിച്ചറിഞ്ഞ പ്രതികള്‍.
 

Latest News