ന്യൂദല്‍ഹി- കര്‍ഷകരുടെ വരുമാന വര്‍ധനയ്ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ഷകരും ഗ്രാമങ്ങളുമാണ് ബജറ്റിന്റെ ഹൃദയമെന്നാണ് പ്രഖ്യാപനങ്ങള്‍ കാണിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. വളര്‍ച്ചയ്ക്ക് പുതിയ സാധ്യതകള്‍ വികസിപ്പിക്കുന്ന സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. സേവന രംഗത്ത് വലിയ ഉയര്‍ച്ചയും അടിസ്ഥാന സൗകര്യവികസനത്തില്‍ പുതിയ മേഖലകള്‍ വികസിപ്പിക്കുകയും സാങ്കേതിക വിദ്യയ്‌ക്കൊപ്പം മുന്നോട്ട് വന്ന് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയുമാണ് ചെയ്തിരിക്കുന്നത്.
സാധാരണക്കാര്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍ക്കുമെന്നാണ് പല വിദഗ്ധരും കരുതിയത്. എന്നാല്‍ രാജ്യത്തെ വികസന പാതയിലേക്ക് നയിക്കുന്നതിന് അനുകൂലമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന്റെ സഹായത്തോടെ സമ്പത്തും സൗഖ്യവും വര്‍ധിക്കും. ഇത് ആത്യന്തികമായി സമസ്ത മേഖലകളുടെയും വികാസത്തിന് വഴി തെളിയിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. കര്‍ഷകരുടെ വരുമാന വര്‍ധനവിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു. ഇതെല്ലാം കാണിക്കുന്നത് കര്‍ഷകരും ഗ്രാമങ്ങളുമാണ് ഈ ബജറ്റിന്റെ ഹൃദയം എന്നുതന്നെയാണ്- പ്രധാനമന്ത്രി പറഞ്ഞു.