ന്യൂദല്‍ഹി- നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സ്പെഷ്യല്‍ ട്വീറ്റ്. മലയാളം, തമിഴ്, ബംഗാളി, അസമീസ് ഭാഷകളിലാണ് അമിത് ഷാ പ്രത്യേകം ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു- അമിത് ഷാ മലയാളത്തില്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ശ്രീ @narendramodi കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.
— Amit Shah (@AmitShah) February 1, 2021
ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി ബജറ്റില്‍ വകയിരുത്തിയിരുന്നു. 1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കാണ് ബജറ്റ് വിഹിതം അനുവദിച്ചത്. കൊച്ചി മെട്രോക്ക് 1,957 കോടിയുടെ സഹായം നല്‍കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ 11.5 കിലോ മീറ്റര്‍ ദൂരം നീട്ടും.
റോഡ് വികസനത്തിനായി തമിഴ്നാടിനും പശ്ചിമ ബംഗാളിനും അസമിനും തുക വകയിരുത്തിയിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് 63,246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിന് 40,700 കോടിയും നാഗ്പൂര്‍ മെട്രോക്ക് 5900 കോടിയും ബജറ്റില്‍ ധനന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു.