തൃശൂര്‍-കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വര്‍ണ്ണവിലയില്‍ വ്യത്യാസം. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ബജറ്റ് അവതരണത്തിന് മുമ്പ് സ്വര്‍ണ്ണത്തിന് 160 രൂപ വര്‍ധിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണവില കുറയുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,400 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവിലയിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വ്യത്യാസങ്ങള്‍ പ്രകടമായത്. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരൂവ 12. 5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി കുറച്ചതാണ് കേന്ദ്ര ധനകാര്യ ബജറ്റിലെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് സ്വര്‍ണ്ണവില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4550 രൂപയായി കുറഞ്ഞു.