ന്യൂദല്‍ഹി- രാജ്യത്ത് നടത്തുന്ന ആദ്യ ഡിജിറ്റല്‍ സെന്‍സസിന് ബജറ്റില്‍ 3,726 കോടി രൂപ വകയിരുത്തി. ദേശീയ ഭാഷാ തര്‍ജമ സംരഭത്തിനും സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ആഴക്കടല്‍ ദൗത്യത്തിന് അഞ്ച് വര്‍ഷത്തേക്ക് ബജറ്റില്‍ 4,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കരാര്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് മധ്യസ്ഥ സംവിധാനം ആരംഭിക്കും.
ദേശീയ നഴ്‌സിംഗ്, മിഡ് വൈഫറി കമ്മീഷന്‍ സ്ഥാപിക്കുന്നതിന് ബില്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.