ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം തുടരുന്ന ദല്‍ഹിയിലെ മൂന്ന് അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് നിരോധം ചൊവ്വാഴ്ച രാത്രിവരെ നീട്ടി. സിംഘു, ഗാസിയാപുര്‍, തിക്രി അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു പുറമെ, പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ മൂന്ന് അതിര്‍പ്രദേശങ്ങളിലും കഴിഞ്ഞ നവംബര്‍ മുതല്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.
പൊതുസുരക്ഷയും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് ഇന്റര്‍നെറ്റ് വിഛേദിക്കാനുള്ള തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
കര്‍ഷകരുടെ ട്രാക്ടര്‍ റാലി നടന്ന റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചിരുന്നു.