കൊലലമ്പൂർ - വിവാദ മത പ്രചാരകൻ സാകിർ നായികിനെ കൈമാറാൻ പ്രയാസമാണെങ്കിൽ മലേഷ്യയിൽ നിന്ന് പുറത്താക്കുകയെങ്കിലും ചെയ്താൽ മതിയെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി മലേഷ്യയുടെ മുൻ അറ്റോണി ജനറൽ ടോമി തോമസ്. മുസ്ലിമോ മലായ് വംശജനോ അല്ലാത്ത പ്രഥമ എ ജി ആയിരുന്ന അദ്ദേഹം ഈയിടെ റിലീസ് ചെയ്ത പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
നയിക്കിനെ കൈമറാണം എന്നായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. എന്നാൽ മലേഷ്യയിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു അനൗദ്യോഗിക ആവശ്യം. ഇല്ലെങ്കിൽ ബന്ധം വഷളവുമെന്ന് അറിയിച്ചു.
നജീബ് റസാഖ് സർകാരാണ് സാകിറിനു അഭയം നൽകിയത്. അഞ്ചു മാസം കഴിഞ്ഞപ്പോൾ, 2018 ജൂണിൽ മഹതീർ മുഹമ്മദ് അധികാരത്തിൽ വന്നു. തുടർന്ന് ഇന്ത്യൻ ഹൈ കമ്മിഷനരെ കണ്ടപ്പോൾ ആദ്യ ആവശ്യം സാകിർ പ്രശ്നം ഇന്ത്യക്ക് അനുകൂലമായി പരിഹരിക്കണമെന്നായിരുന്നു.
സാകിർ പ്രശ്നം മലേഷ്യയിൽ നിയമക്കുരുക്കാവുന്നത് രാജ്യത്ത് സ്ഥിതി വഷളാക്കും. അതിനാൽ പുറത്താക്കുന്ന കാര്യം മഹതീറിന് മുന്നിൽ വെച്ചു. അദ്ദേഹം വിഷയം തനിക്ക് വിട്ടേക്കൂ എന്ന് പറഞ്ഞു. സാകിറിനെ മൂന്നാമതൊരു രാജ്യം ഏറ്റെടുക്കുമെന്ന് ഉറപ്പാക്കണം എന്നായിരുന്നു മഹതിറിന്റെ നിലപാട്. എന്നാൽ ഒരു മുസ്ലിം രാജ്യവും സാകിറിനെ ഏറ്റെടുക്കാൻ തയാറായില്ലെന്നു മുൻ എ ജി എഴുതുന്നു