ചെന്നൈ- എ.ഐ.എഡി.എം.കെയുടെ ജനറൽ സെക്രട്ടറി വി.കെ ശശികല തന്നെയാണെന്ന് ടി.ടി.വി ദിനകരൻ. എ.ഐ.എഡി.എം.കെയുടെ യോഗം വിളിക്കാനും ശശികലക്ക് മാത്രമാണ് അധികാരമെന്നും ദിനകരൻ വ്യക്തമാക്കി. യോഗം വിളിക്കാനുള്ള അധികാരവും ശശികലക്കാണെന്ന് ദിനകരൻ വ്യക്തമാക്കി. അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ശശികലയെ ഇന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇവർ ജയിൽ മോചിതയായത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ ശശികലയെ കാത്ത് നൂറുകണക്കിന് അനുയായികൾ പുറത്തുണ്ടായിരുന്നു.