ന്യൂദല്‍ഹി റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ വാക്‌സിന്‍ വിതരണം നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. അക്രമ സംഭവങ്ങള്‍ വേദനിപ്പിച്ചെന്നും ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പരാമര്‍ശിച്ച് മോഡി പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോഡി ചൂണ്ടിക്കാട്ടി. മരുന്നുകളുടെയും വാക്‌സിനുകളുടെയും കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണ്. മറ്റു രാജ്യങ്ങളെ സാഹായിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണം മാത്രമല്ല, ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷന്‍ കൂടിയാണ് ഇന്ത്യ നടത്തുന്നതെന്നും മോഡി പറഞ്ഞു.