മുംബൈ- ആദ്യമൊരു ജോലി കണ്ടെത്താന്‍ നോക്കൂ എന്ന ട്രോളിന് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേരമകള്‍ നവ്യ നവേലി നന്ദിയുടെ മറുപുടി- എനിക്കൊരു ജോലിയുണ്ട്.
സ്ത്രീ പുരുഷ സമത്വം അടക്കമുള്ള ലക്ഷ്യങ്ങളോടെ നവ്യ ഈയിടെ പ്രോജക്ട് നവേലി എന്ന പേരില്‍ പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യം ഒരു ജോലി കണ്ടെത്തൂ, അതിനുശേഷം ഇതെല്ലാം ചെയ്യാമെന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ പ്രതികരിച്ചത്.
യഥാര്‍ഥത്തില്‍ എനിക്കൊരു ജോലിയുണ്ട്. പ്രോജക്ട് നവേലിയിലൂടെ ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിടവ് നികത്താനാകുമെന്നാണ് പ്രതീക്ഷ- നവ്യ മറുപടി നല്കി.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY