പൂനെ- വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരാഹാരം സമരം നടത്തുമെന്ന് പ്രഖ്യാപിച്ച അണ്ണാ ഹസാരെ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം മാറ്റി. ബിജെപി നേതാക്കള്‍ ഇടപെട്ടതോടെയാണ് ഹസാരെ പിന്മാറിയതെന്ന് കരുതപ്പെടുന്നു. നിരാഹാര സമരത്തില്‍ നിന്ന് പിന്മാറുന്നതായി ഹസാരെ പ്രഖ്യാപിക്കുമ്പോള്‍ കൂടെ ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസും ചാരെ ഉണ്ടായിരുന്നു. 'കുറെ കാലമായി പല പ്രശ്‌നങ്ങളും ഉന്നയിച്ച് സമരം ചെയ്യുന്നയാളാണ് ഞാന്‍. സമാധാനപരമായി സമരം ചെയ്യുന്നത് കുറ്റകൃത്യമല്ല. മൂന്ന് വര്‍ഷമായി കര്‍ഷകരുടെ വിഷയങ്ങള്‍ ഉന്നയിച്ചു വരുന്നു. വിളകള്‍ക്ക് ശരിയായ വില കിട്ടാത്തതു കാരണമാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. സര്‍ക്കാര്‍ താങ്ങുവില 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എനിക്കു കത്തും കിട്ടി. കര്‍ഷര്‍ ഉന്നയിച്ച 15 ആവശ്യങ്ങള്‍ കേന്ദ്ര പരിഗണനയ്‌ക്കെടുത്തതിനാല്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് ഞാന്‍ പിന്മാറുകയാണ്,' അദ്ദേഹം പറഞ്ഞു.