ന്യൂദൽഹി- വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ സിംഘുവിൽ നടത്തുന്ന സമരത്തിൽ സംഘർഷം. നാട്ടുകാരെന്ന പേരിൽ ചിലരെ രംഗത്തിറക്കി സമരത്തെ പൊളിക്കാനാണ് പോലീസ് ശ്രമിച്ചത്. ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറ് നടത്തി. ടെന്റുകൾ പൊളിക്കാൻ നാട്ടുകാർ ശ്രമിച്ചതോടെ കർഷകർ തിരിച്ചടിച്ചു. ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമം പോലീസ് നടത്തി. ലാത്തിവീശിയ പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. ഇന്നലെ രാത്രിയും ഇവിടെ സംഘർഷമുണ്ടായിരുന്നു.
#WATCH: Scuffle breaks out at Singhu border where farmers are protesting against #FarmLaws.
— ANI (@ANI) January 29, 2021
Group of people claiming to be locals have been protesting at the site demanding that the area be vacated. pic.twitter.com/XWBu9RlwLP