യുനൈറ്റഡ് നേഷന്‍സ്- ഇസ്രായില്‍-ഫലസ്തീന്‍ സമാധാന പ്രക്രിയയിലേക്ക് നീങ്ങാനാകുമെന്ന ശുഭ പ്രതീക്ഷ പ്രകടിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ശരിയായ സമാധാന പ്രക്രിയക്കായുള്ള എല്ലാ ശ്രമങ്ങളും യു.എന്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ യാതൊരു പുരോഗതിയുമില്ലത്ത വിധം അടച്ചുപൂട്ടിയ അവസ്ഥയിലായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡോ ട്രംപിന്റെ പേരെടുത്ത് പറയാതെ യു.എസ് ഭരണകൂടത്തെ യു.എന്‍ മേധാവി പരോക്ഷമായി വിമര്‍ശിച്ചു.
ഫലസ്തീനി അഭയാര്‍ഥികള്‍ക്കുള്ള സഹായം പുതുക്കകയും ഫലസ്തീനികളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്ത ജോ ബൈഡന്‍ ഭരണകൂടത്തെ കുറിച്ചും ഗുട്ടെറസ് പരാമര്‍ശിച്ചില്ല.
അതേസമയം, ബൈഡന്റെ വരവ് മിഡില്‍ ഈസ്റ്റ് വിഷയങ്ങളില്‍ യു.എസ്, യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, റഷ്യ പങ്കെടുക്കുന്ന മധ്യസ്ഥ ചര്‍ച്ചക്ക് വഴി തുറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.