Sorry, you need to enable JavaScript to visit this website.

വിവാദം സൃഷ്ടിച്ച പാന്റ്‌സിന്റെ സിപും മാറിടം സ്പര്‍ശിക്കലും ;ആരാണീ ജസ്റ്റിസ് പുഷ്പ

നാഗ്പൂര്‍- വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറില്‍ തടവിയതും പെണ്‍കുട്ടിയെ കൊണ്ട് വയോധികന്‍ പാന്റ്‌സിന്റെ സിപഴിപ്പിച്ചതും പോക്‌സോ പ്രകാരമുള്ള ലൈംഗിക അതിക്രമമാകില്ലെന്ന നിരീക്ഷണങ്ങളിലൂടെ വിവാദം സൃഷ്ടിച്ചിരക്കയാണ് ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിലുള്ള ജസ്റ്റിസ് പുഷ്പ വീരേന്ദ്ര ഗനേഡി വാല.
ചര്‍മത്തില്‍ സ്പര്‍ശിക്കാതെ 12 കാരിയുടെ വസ്ത്രത്തിനു മുകളില്‍ 12 കാരിയുടെ മാറിടം തടവിയത് പോക്‌സോ കുറ്റമല്ലെന്ന  ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.
2019 ലാണ് ജസ്റ്റിസ് പുഷ്പയെ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ഉയര്‍ത്തിയത്. ബി.കോം, എല്‍.എല്‍.ബി, എല്‍.എല്‍.എം പഠനകാലത്ത് ഗോള്‍ഡ് മെഡലുകള്‍ നേടിയ ജസ്റ്റിസ് പുഷ്പ 1969 ലാണ് ജനിച്ചത്.
നെറ്റ്-സെറ്റ് പരീക്ഷ ആദ്യശ്രമത്തില്‍തന്നെ പാസായ ഇവര്‍ വിവിധ കോളേജുകളില്‍ അധ്യാപികയുമായിട്ടുണ്ട്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News