Sorry, you need to enable JavaScript to visit this website.

ജനുവരി മുതൽ സിഗരറ്റ് വില ഇനിയും ഉയരും

റിയാദ് - ജനുവരി ഒന്നു മുതൽ സൗദിയിൽ സിഗരറ്റിന്റെയും ശീതളപാനീയങ്ങളുടെയും എനർജി ഡ്രിങ്കുകളുടെയും വില വീണ്ടും വർധിക്കും. അഞ്ചു മാസം മുമ്പ് സെലക്ടീവ് ടാക്‌സ് നടപ്പാക്കിയതിനെ തുടർന്ന് സിഗരറ്റിന്റെയും എനർജി ഡ്രിങ്കുകളുടെയും വില 100 ശതമാനവും ശീതളപാനീയങ്ങളുടെ വില 50 ശതമാനവും വർധിച്ചിരുന്നു. പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവും അധിക നികുതിയാണ് ബാധകമാക്കിയത്. ജനുവരി ഒന്നു മുതൽ സൗദിയിൽ മൂല്യവർധിത നികുതി നിലവിൽവരും. അഞ്ചു ശതമാനം വാറ്റ് ആണ് നടപ്പാക്കുക. ഇതിനകം സെലക്ടീവ് ടാക്‌സ് ബാധകമാക്കിയ സിഗരറ്റിനും എനർജി ഡ്രിങ്കുകൾക്കും ശീതളപാനീയങ്ങൾക്കും മൂല്യവർധിത നികുതിയും ബാധകമായിരിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായി ഈ ഉൽപങ്ങൾക്കും വാറ്റ് ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, അന്താരാഷ്ട്ര ടിക്കറ്റുകൾ അടക്കം ഏതാനും ഉൽപന്നങ്ങളെയും സേവനങ്ങളെയും മൂല്യവർധിത നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Latest News