ന്യൂദൽഹി- പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന പ്രസംഗം 17 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിക്കും. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ കാർഷിക ബില്ലുകൾ പ്രതിപക്ഷമില്ലാതെ പാർലമെന്റിൽ പാസ്സാക്കിയെടുത്തതിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും ആസാദ് വ്യക്തമാക്കി. നാളെയാണ് രാഷ്ട്രപതി പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യുക.
കോൺഗ്രസ്, എൻ.സി.പി, ആം ആദ്മി പാർട്ടി, നാഷണൽ കോൺഫറൻസ്, ഡിഎംകെ, ശിവസേന, തൃണമൂൽ കോൺഗ്രസ്, എസ്.പി, ആർ.ജെ.ഡി, സി.പി.എം, സി.പി.ഐ, മുസ്്‌ലിം ലീഗ്, ആർ.എസ്.പി, പി.ഡി.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, കേരള കോൺഗ്രസ് (എം), ആം ആദ്മി എന്നീ പാർട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുക. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ഈ പാർട്ടികൾ ആവശ്യപ്പെട്ടു.