Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാത്തിരിപ്പ് അവസാനിച്ചു, ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടം ചെയ്തു

ആലപ്പുഴ- ആലപ്പുഴ ബൈപ്പാസ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ, എ.എം.ആരിഫ് എം.പി, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവർ പങ്കെടുത്തു. വീഡിയോ കോൺഫ്രൻസ് വഴിയായിരുന്നു ഉദ്ഘാടനം.  കേരളവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും റോഡിൽ അല്ല ജനഹൃദയങ്ങളിൽ ഫഌക്‌സ് വെക്കാൻ പറ്റണമെന്നും സുധാകരൻ വ്യക്തമാക്കി.  
ദേശീയപാത 66ൽ കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. 6.8 കിലോമീറ്റർ ബൈപ്പാസിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 4.8 കിലോമീറ്റർ ആകാശപാതയാണ്. മേൽപ്പാലംമാത്രം 3.2 കിലോമീറ്ററാണ്. വാഹനങ്ങൾക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്ര ചെയ്യാം.
 

Latest News