ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ പരിക്കേറ്റ പോലീസുകാരെ കാണാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രണ്ട് ആശുപത്രികള്‍ സന്ദര്‍ശിക്കും.
അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് ദര്‍ശന്‍ പാലിന് ദല്‍ഹി പോലീസ് നോട്ടീസയച്ചു. നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ട്രാക്ടര്‍ പരേഡില്‍ ദര്‍ശന്‍ പാലും മറ്റു കര്‍ഷക നേതാക്കളും നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
ദല്‍ഹിയില്‍ പ്രവേശിക്കുന്നതിനായി ബാരിക്കേഡ് തകര്‍ത്ത സംഭവത്തില്‍ 2000 പ്രതിഷേധക്കാര്‍ക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു. കര്‍ഷകരെ തടയുന്നതിന് ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. അപകടകരമാം വിധം വാഹനങ്ങളോടിച്ചതടക്കമുള്ള കുറ്റങ്ങളാണ് പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയത്.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY