ഔറംഗാബാദ്- പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 18 വര്‍ഷം പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയേണ്ടി വന്ന 65 കാരി ഇന്ത്യയില്‍ തിരിച്ചെത്തി.
ഹസീനാ ബീഗം എന്ന സ്ത്രീയാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം നാട്ടിലെത്തിയത്.
ഇവരുടെ പേരില്‍ നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വീടുണ്ടെന്ന് ഔറംഗാബാദ് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായതും നാട്ടില്‍ എത്തിയതും.
നാട്ടിലെത്താന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷിക്കുന്നുവെന്ന് അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY