Sorry, you need to enable JavaScript to visit this website.

കൊറോണ തട്ടിപ്പാണെന്ന് വാദിച്ച് എ.ടി.എം മെഷീനിലെ നമ്പറുകള്‍ നക്കി

ലണ്ടന്‍- കൊറോണ വൈറസ് ഇല്ലെന്നും സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പറഞ്ഞ് എ.ടി.എമ്മിലെ നമ്പര്‍ കീകള്‍ നക്കിയ ആളെ കണ്ടെത്താന്‍ ബ്രിട്ടനില്‍ അന്വേഷണം.

മഹാമാരിയായി പടര്‍ന്ന കോവിഡ് യഥാര്‍ഥമല്ലെന്ന് തെളിയിക്കാനാണ് ഇയാള്‍ അസാധാരണ നടപടി സ്വകീരിച്ചതും അതു ഫേസ് ബുക്ക് ലൈവായി സംപ്രേഷണം ചെയ്തതും.

നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ തെളിയിക്കാമെന്നും സര്‍ക്കാര്‍ കള്ളം പറയുകയാണെന്നുമാണ് ഇയാള്‍ ഫേസ് ബുക്കില്‍ കുറിച്ചത്. കോവിഡ് തനിക്ക് ഡാഷ് ആണെന്ന് തെറിയുമെഴുതി.

സൗത്ത് യോക്‌ഷെയര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഡാര്‍നല്‍ പ്രദേശത്തു നടന്ന സംഭവത്തെ കുറിച്ച് ഒരു സ്ത്രീയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇത് ആദ്യ സംഭവമല്ലെന്നും നേരത്തെ ഇയാള്‍ മറ്റൊരു കാഷ് മെഷീനിലെ നമ്പര്‍ പാഡുകള്‍ നക്കിയിട്ടുണ്ടെന്നും പോലീസിനെ ഉദ്ധരിച്ച് ദ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

നക്കുന്ന ദൃശ്യം സ്വയം ചിത്രീകരിച്ച് ഫേസ് ബുക്കിലിട്ടയള്‍ ഇപ്പോള്‍ അത് നീക്കം ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പോലീസ് വക്താവ് പറഞ്ഞു.
വീണ്ടും കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് യു.കെയില്‍ കര്‍ശന നപടികള്‍ സ്വീകരിച്ചുവരികയാണ്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും അവശ്യ ജോലികള്‍ക്കും മാത്രമാണ് ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നത്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News