ആഗ്ര- ഫെബ്രവരി 14 ന് വലന്റൈന്‍സ് ദിനത്തിനു മുമ്പായി എല്ലാ പെണ്‍കുട്ടികളും ബോയ് ഫ്രണ്ടുകളെ കണ്ടെത്തണമെന്ന കോളേജ് സര്‍ക്കുലര്‍ സമൂഹ മാധ്യമങങളില്‍ വൈറലായി.
ആഗ്ര സെന്റ് ജോണ്‍സ് കോളേജിന്റെ പേരിലാണ് വ്യാജ സര്‍ക്കുലര്‍ പ്രചരിച്ചത്.
കോളേജിനെ താറടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ സര്‍ക്കുലര്‍ പ്രചരിപ്പിച്ചതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
അസോസിയേറ്റ് ഡീന്‍ പ്രൊഫ. ആശിഷ് ശര്‍മ എന്ന പേരില്‍ ഒപ്പിട്ട സര്‍ക്കുലറാണ് 1850 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കോളേജിന്റെ പേരില്‍ പ്രചരിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നതെന്നും ഫെബ്രുവരി 24 ന് മുമ്പ് എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു ബോയ് ഫ്രണ്ടെങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ബോയ്ഫ്രണ്ടിനോടൊപ്പമുള്ള ഫോട്ടോ കാണിക്കാത്ത പെണ്‍കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കില്ലെന്നും പറയുന്നുണ്ട്. ജനുവരി 14 തീയതി വെച്ചുള്ള സര്‍ക്കുലര്‍ വാട്‌സാപ്പിലൂടെയാണ് പെണ്‍കുട്ടികളുടെ കൈകളിലെത്തിയത്.
കോളേജുമായി ബന്ധമില്ലാത്ത സര്‍ക്കുലറാണിതെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പ്രിന്‍സിപ്പല്‍ പ്രൊഫ.എസ്.പി. സിംഗ് പറഞ്ഞു.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY