ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ പരേഡിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 22 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തതായി ദല്‍ഹി പോലീസ് അറിയിച്ചു.
കര്‍ഷകറാലിക്കിടെ പലയിടത്തും പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചതിനെ ചൊല്ലി വിവാദം തുടരുകയാണ്. കൊല്ലപ്പെട്ടയാളെ പോലീസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സമരക്കാരും ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പോലീസും വാദിക്കുന്നു
നേരത്തെ നല്‍കിയ റൂട്ട് മാപ്പില്‍ നിന്ന് വ്യതിചലിച്ച് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് ഇരച്ചുകയറിയിരുന്നു. കര്‍ഷകര്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. മുന്‍പ് പറഞ്ഞ റൂട്ടില്‍ നിന്ന് മാറി ചെങ്കോട്ടയിലേക്ക് എത്തിയതോടെ ഉണ്ടായ സംഘര്‍ഷം ദല്‍ഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സെന്‍ട്രല്‍ ദല്‍ഹിയിലെ ഐടിഒയില്‍ ഇടിച്ചുകയറിയ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY