കരിപ്പൂർ- വിമാനത്താവളത്തിൽ കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു നടന്ന വിമാനാപകടത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ മലബാർ ഡവലപ്പ്മെന്റ് ഫോറം റിപ്പബ്ലിക് ദിനത്തിൽ ആദരിച്ചു.
ജീവ ഭയമില്ലാതെ സാഹസികമായി രക്ഷാദൗത്യത്തിൽ പങ്കെടുത്ത് നിരവധി പേരെ ജീവിതത്തിലേക്ക് കൊണ്ട് വന്ന രക്ഷാപ്ര വർത്തകരെയും ജനകീയ രക്തദാന സേനയേയും ആംബുലൻസ് ഡ്രൈവർമാരേയുമാണ് ആദരിച്ചത്.
മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡ ണ്ട് കെ.എം.ബഷീറിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങില്‍
വിമാനത്താവള ഡയർക്ടർ കെ.ശ്രീനി വാസറാവു പ്രശസ്തി പത്രവും ഷാളും കൈമാറി.
വിമാനാപകടം നടന്ന് നിമിഷങ്ങ ൾക്കകം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലെത്തി രക്തംദാനം ചെയ്തവരുടെ സംഘടനയായ ജനകീയ രക്തദാന സേനക്ക് പ്രത്യേക ബഹു മതിയും പ്രശസ്തി പത്രവും വിമാനത്താവള ഡയരക്ടർ സമ്മാനിച്ചു. രക്ഷാദൗത്യത്തിൽ പങ്കെടുത്ത നൂറ്റി ഇരുപത് ആംബുലൻസ് ഡ്രൈവർമാർ , പാരാമെഡിക്കൽ ടീം , നഴ്സുമാർ , സന്നദ്ധ പ്രവർത്തകരായ നാട്ടുകാർ തുടങ്ങിയവർക്കും ആദരവ് നൽകി.
മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രതിനിധികളായ പുനത്തിൽ ഇസ്മയിൽ, വി. വേണുഗോപാലൻ, മുഹമ്മദ് ബഷീർ മുസ്ല്യാരകത്ത് , അഡ്വ. പ്രദീപ് കുമാ ർ , സി.കെ. മൊറയൂർ, സാജിതാ ബഷീർ, സി. എൻ. അബൂബക്കർ , സി.എൻ. മജീ ദ്, എസ്. പ്രദീപ് കുമാർ എന്നിവർ ആശം സകൾ നേർന്നു.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY