ന്യൂദൽഹി- അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷക മാർച്ചിലുണ്ടായ സംഘർഷത്തെ പറ്റി പ്രതികരിക്കുകയായിരുന്നു രാഹുൽ. ആർക്ക് പരിക്കേറ്റാലും ക്ഷതമേൽക്കുന്നത് രാജ്യത്തിനാണെന്നും രാഹുൽ വ്യക്തമാക്കി. കർഷക വിരുദ്ധമായ നിയമം പിൻവലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.